Tech

ആപ്പിളിന്റെ വിലകുറഞ്ഞ സ്മാർട്ട്ഫോണായ ഐഫോൺ എസ്ഇ അവതരിപ്പിച്ചു.

ആപ്പിളിന്റെ വില കുറഞ്ഞ സ്മാർട്ട്ഫോണായ ഐഫോൺ എസ്ഇ പുറത്തിറങ്ങി. എ 13 ബയോണിക് ചിപ്‌സെറ്റിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ഐഫോൺ ആണ് ഇത്. ഐഫോൺ എസ്ഇയുടെ പ്രധാന സവിശേഷതകളിലൊന്ന് അതിന്റെ കോംപാക്റ്റ് ഡിസൈനാണ്. ഡോൾബി അറ്റ്മോസ്, എച്ച്ഡിആർ 10 പ്ലേബാക്ക് എന്നിവയ്ക്ക് സപ്പോർട്ടുള്ള 4.7 ഇഞ്ച് എച്ച്ഡി റെറ്റിന ഡിസ്പ്ലേയും ഈ ഐഫോണിലുണ്ട്. 3 ഡി ടച്ചിനെ മിമിക് ചെയ്യുന്ന ക്വിക്ക് ആക്ഷൻസിനായി ഫോണിൽ ഒരു ഹപ്‌റ്റിക് ടച്ചും നൽകിയിട്ടുണ്ട്.

എയിറ്റ് കോർ ന്യൂറൽ എഞ്ചിൻ ഉള്ള സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാവുന്ന ഏറ്റവും വേഗതയേറിയതും കാര്യക്ഷമവുമായ പ്രോസസ്സറുകളിൽ ഒന്നാണ് എ 13 ബയോണിക്. കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ഐഫോൺ എസ്ഇ വൈ-ഫൈ 6 സപ്പോർട്ടോടെയാണ് വരുന്നത്. ഇത് കൂടാതെ ഡ്യൂവൽ സിം സപ്പോർട്ടും (ഇ-സിം + ഫിസിക്കൽ സിം) ഈ ഐഫോണിൽ ലഭ്യമാണ്.

ഐഫോൺ എസ്ഇ താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ മാത്രമല്ല മറിച്ച് ഏറ്റവും കരുത്തുള്ള ഐഫോണുകളിൽ ഒന്ന് കൂടുയാണ്. ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്‌സ് തുടങ്ങിയ ഡിവൈസുകൾക്ക് കരുത്ത് നൽകുന്ന അതേ എ 13 ബയോണിക് ചിപ്‌സെറ്റാണ് ഐഫോൺ എസ്ഇയിലും ഉപയോഗിച്ചിട്ടുള്ളത്. ഐഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയും ഇത് തന്നെയാണ്.

60 എഫ്പി‌എസിൽ 4 കെ വീഡിയോ റെക്കോർഡിംഗിങ് സപ്പോർട്ടുള്ള 12 എംപി എഫ് / 1.8 പ്രൈമറി ക്യാമറ (ഐഫോൺ എക്സ്ആർ പോലെ) ഡിവൈസിൽ നൽകിയിട്ടുണ്ട്. കൂടാതെ പോർട്രെയിറ്റ് മോഡ്, പോർട്രെയിറ്റ് ഇഫക്റ്റ് തുടങ്ങിയ സവിശേഷതകളും ഐഫോൺ എസ്ഇയുടെ ക്യാമറ വാഗ്ദാനം ചെയ്യുന്നു. 1080p വീഡിയോ റെക്കോർഡിംഗും പോർട്രെയിറ്റ് മോഡും സപ്പോർട്ടുള്ള എഫ് / 2.2 അപ്പേർച്ചറുള്ള 7 എംപി സെൽഫി ക്യാമറയും ഈ ഡിവൈസിൽ ആപ്പിൽ നൽകിയിട്ടുണ്ട്.

ഡിസൈനിലും ലുക്സിലും ഐഫോൺ എസ്ഇ ഐഫോൺ 8 പോലെ തന്നെയാണ് ഉള്ളത്. ഓൾ-ഗ്ലാസ് യൂണിബോഡി ഡിസൈൻ, വയർലെസ് ചാർജിംഗ്, വാട്ടർ റെസിസ്റ്റൻസ് (ഐപി 67) പോലുള്ള സവിശേഷതകൾ ഈ ഐഫോൺവാഗ്ദാനം ചെയ്യുന്നു. ഐഫോൺ എക്സ്ആർ, ഐഫോൺ 11 പോലുള്ളവിൽ നൽകിയിട്ടുള്ള ഫെയ്‌സ് ഐഡിക്ക് പകരം ഐഫോൺ 8ന് സമാനമായി സാപ്പെയർ ക്രിസ്റ്റൽ ഉപയോഗിച്ച് നിർമ്മിച്ച ഫിസിക്കൽ ടച്ച് ഐഡിയും പുതിയ ഐഫോൺ എസ്ഇയിൽ നൽകിയിട്ടുണ്ട 

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close