ഗൂഗിൾ ജീവനക്കാർക്ക് വീട്ടിൽ നിന്ന് ജോലി ചെയാം l കൊറോണ വൈറസ്
വടക്കേ അമേരിക്ക:കൊറോണ വൈറസ് പടരുന്നതിനുള്ള അപകടസാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് Alphabet.inc , ഗൂഗിൾ തങ്ങളുടെ എല്ലാ വടക്കേ അമേരിക്കൻ ജീവനക്കാരെയും വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ശുപാർശ ചെയ്യുന്നത്.
സാൻ ഫ്രാൻസിസ്കോ ബേ പ്രദേശത്തെ ജീവനക്കാർക്ക് നൽകിയ സമാനമായ മാർഗ്ഗനിർദ്ദേശം ആണ് വടക്കേ അമേരിക്കൻ ജീവനക്കാർകും നൽകിയത്. മിക്ക വൻകിട കമ്പനികളും ഇതേ ജോലിസ്ഥലത്തിന്നുള്ള ഓപ്ഷൻ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ നിർദേശം പ്രകാരം ക്രമീകരിച്ചു.
ഈ നടപടി ഗൂഗിൾ പതിനായിരക്കണക്കിന് വടക്കേ അമേരിക്കൻ ജീവനക്കാർക്ക് ചൊവ്വാഴ്ച ഒരു മെമ്മോ അയക്കുകയും കുറഞ്ഞത് ഏപ്രിൽ 10 വരെ വിദൂരമായി ജോലി ചെയ്യാൻ നിർദേശിക്കുകയും ചെയ്തു.
മെഡിക്കൽ ഫെയ്‌സ് മാസ്കുകൾക്കായുള്ള പരസ്യങ്ങൾ കമ്പനി താൽക്കാലികമായി നിരോധിക്കുകയാണെന്ന് ഗൂഗിൾ വക്താവ് പറഞ്ഞു.
ഒരു കോവിഡ് -19 ഫണ്ട് സ്ഥാപിക്കുമെന്നും ഗൂഗിൾ പറഞ്ഞു, ഇതിലൂടെ എല്ലാ താൽക്കാലിക സ്റ്റാഫുകൾക്കും വെണ്ടർമാർക്കും വൈറസിന്റെ ലക്ഷണങ്ങൾ കാണിക്കുകയോ അല്ലെങ്കിൽ യാത്ര നിർത്തിയതിനാൽ ജോലിക്ക് വരാൻ കഴിയാതിരിക്കുകയോ ചെയ്താൽ അവർക്ക് ശമ്പളമുള്ള അസുഖ അവധി എടുക്കാം.